/uploads/news/1589-IMG-20200327-WA0022.jpg
Health

ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ രോഗികളുടെ വീടുകളിൽ എത്തിക്കാൻ തയ്യാറായി


മംഗലപുരം: ജീവിതശൈലി രോഗങ്ങൾകൾക്കുള്ള മരുന്നുകൾ രോഗികളുടെ വീടുകളിൽ ആശവർക്കർമാർ വഴി എത്തിക്കാൻ മംഗലപുരം ഗ്രാമ പഞ്ചായത്ത് തയ്യാറായി കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ആശാവർക്കർമാർക്ക് മരുന്നുകൾ വിതരണം ചെയ്തു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ സുധീഷ് ലാൽ, എം.ഷാനവാസ്, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി എന്നിവർ സന്നിഹിതരായിരുന്നു. പാലിയേറ്റീവ് രോഗികൾക്കും മരുന്നുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നുണ്ട്.

ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ രോഗികളുടെ വീടുകളിൽ എത്തിക്കാൻ തയ്യാറായി

0 Comments

Leave a comment