കഴക്കൂട്ടം: മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരംഭിച്ച കമ്മ്യുണിറ്റി കിച്ചണിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്നവർക്കും കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രഡിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ വീടുകളിൽ പ്രഭാത ഭക്ഷണം എത്തിച്ചു തുടങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ എം.ഷാനവാസ്, സി.പി.സിന്ധു, കെ.എസ്.അജിത് കുമാർ, കെ.ഗോപിനാഥൻ, വി.അജികുമാർ, എം.എസ്.ഉദയകുമാരി, സി.ജയ്മോൻ, എസ്.സുധീഷ് ലാൽ, എൽ.മുംതാസ്, എസ്.ആർ.കവിത, അമൃത, തങ്കച്ചി, ലളിതാംബിക, ദീപാ സുരേഷ് സി.ഡി.എസ് മെമ്പർ ഷൈന എന്നിവർ നേതൃത്വം നൽകി. മൂന്നു നേരവും ഭക്ഷണം നൽകാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
വീടുകളിൽ പ്രഭാത ഭക്ഷണം എത്തിച്ചു മംഗലപുരം പഞ്ചായത്ത്





0 Comments