https://kazhakuttom.net/images/news/news.jpg
Health

പോത്തൻകോട്ടെ കൊറോണ ബാധിതൻ സന്ദർശിച്ച കുടുംബാരോഗ്യ കേന്ദ്രം അണു വിമുക്തമാക്കി


കഴക്കൂട്ടം: പോത്തൻകോട്ടെ കൊറോണ ബാധിതൻ സന്ദർശിച്ച വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രം അണു വിമുക്തമാക്കി. പോത്തൻകോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, കഴക്കൂട്ടം അഗ്നി രക്ഷാ സേനയുടെയും നേതൃത്വത്തിലാണ് വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കിയത്. ഫയർ സ്റ്റേഷൻ ഓഫീസർ ജെ.ജിഷാദിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ ബി.സന്തോഷ് കുമാർ, ജി.ഷൈജു, എസ്.സനിൽ, വി.ആർ.രാകേഷ് എന്നിവർ അണു വിമുക്ത പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനക്ക് വിധേയമായി. തുടർന്ന് പരിസര പ്രദേശത്ത് ബോധവൽക്കരണവും ആരംഭിച്ചു. മാർച്ച് 2 മുതൽ രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പഞ്ചായത്തു ശേഖരിച്ചു വരുകയാണ്.

പോത്തൻകോട്ടെ കൊറോണ ബാധിതൻ സന്ദർശിച്ച കുടുംബാരോഗ്യ കേന്ദ്രം അണു വിമുക്തമാക്കി

0 Comments

Leave a comment