കഴക്കൂട്ടം: കോവിഡ് 19 മായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ കഴക്കൂട്ടം സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ (എസ്.റ്റി.ആർ.എ) പരിധിയിലെ 300 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വിതരണോത്ഘാടനം റസിഡൻ്റ്സ് അസോസിയേഷൻ മെമ്പറായ മല്ലികയ്ക്ക് നൽകി കഴക്കൂട്ടം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രവീൺ കുമാർ നിർവ്വഹിച്ചു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സാജിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റും സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ രക്ഷാധികാരിയുമായ ധർമ്മ പാലൻ, സെക്രട്ടറി ശശിധര ബാബു, ട്രഷറർ അബ്ദുൽ സലാം, ഇജാസ്, ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ഉദ്യമത്തിൽ പങ്കാളിയായതിന് എസ്.എച്ച്.ഒ പ്രവീൺ കുമാറിന് പ്രസിഡൻ്റ് നന്ദി അറിയിച്ചു.
സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ 300 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു





0 Comments