ചിറയിൻകീഴ്: പാശ്ചാത്യ രാജ്യങ്ങളിലെ വൻകിട സ്ഥാപനങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾക്കായി പ്രചാരത്തിലുള്ള ഹൈപർ ഡിസിൻഫക്ഷൻ യു.വി ലാമ്പ് കേരളത്തിലാദ്യമായി ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിൻ്റെ 50-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധി കൾച്ചറൽ ഫോറമാണ് ആശുപത്രിയിലെ അണുനശീകരണ പ്രവർത്തനങ്ങൾക്കായി ഹൈപർ ഡിസിൻഫക്ഷൻ യു.വി ലാമ്പ് നൽകിയത്. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന വി.എസ്.ശിവകുമാർ എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്നത്തിന് ലാമ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയും, സാധാരണക്കാർക്കൊപ്പം സഞ്ചരിക്കുന്ന നേതാവുമാണ് ഉമ്മൻചാണ്ടിയെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് വി.എസ്.ശിവകുമാർ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി കാരണം നമ്മുടെ ജീവിത കാലഘട്ടത്തിലോ ഈ നൂറ്റാണ്ടിലോ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത് എന്നും ഈ പ്രതിസന്ധി നേരിടാൻ നാം ഓരോരുത്തരും ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് കൊണ്ട് മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിൻ്റെ ഭാഗമായാണ് രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അണു നശീകരണ, കോവിഡ് പ്രതിരോധ രംഗത്ത് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംരംഭത്തിന് നേതൃത്വം നൽകിയ ഫോറം പ്രസിഡൻ്റ് അഡ്വ. എസ്.കൃഷ്ണകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഫോറം ഭാരവാഹികളും, ആശുപത്രി ജീവനക്കാരും, കോൺഗ്രസ് നേതാക്കളുമായ എൻ.വിശ്വനാഥൻ നായർ, കൊയ്ത്തൂർക്കോണം സുന്ദരൻ, പാളയം ഉദയകുമാർ, ജി.സുരേന്ദ്രൻ, മോനി ശാർക്കര, ആർ.കെ.രാധാമണി, ബേബി, അഴൂർ വിജയൻ, പുതുക്കരി പ്രസന്നൻ, കെ.ഓമന, എ.ആർ.നിസാർ, എസ്.ജി.അനിൽ കുമാർ, മാടൻവിള നൗഷാദ്, അനു.വി.നാഥ്, ആൻ്റണി ഫിനു, യാസിർ യഹിയ, വിഷ്ണു മുരുക്കുംപുഴ തുടങ്ങിയവർ പങ്കെടുത്തു.
ഹൈപവർ യു.വി ഡിസിൻഫക്ഷൻ ലാമ്പ് കേരളത്തിൽ ആദ്യമായി ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക്





0 Comments