https://kazhakuttom.net/images/news/news.jpg
Health

കോവിഡ് 19: വിഴിഞ്ഞം കോട്ടുകാൽ പഞ്ചായത്ത് ഓഫീസ് അടച്ചു


<p>വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസ് 5 ദിവസത്തേക്ക് അടച്ചിട്ടു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡൻറിനും രണ്ട് കുട്ടികൾക്കും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അടിമലത്തുറ ഉൾപ്പെടുന്ന തീരദേശം അടങ്ങുന്ന പഞ്ചായത്തിൻ്റെ തീരദേശത്ത് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും മറ്റ് പ്രദേശങ്ങളിലേക്ക് രോഗം പടരുന്നതിനിടയിലാണ് പ്രസിഡൻറിനും ആൻറിജൻ പരിശോധന നടത്തിയതും ഫലം പോസിറ്റീവായതും. കൂടാതെ കരുംകുളം പഞ്ചായത്തിലെ പള്ളത്ത് ഇന്നലെ നടത്തിയ പരിശോധനയിൽ രണ്ട് പേർക്കും പൂവാറിൽ 32 പേരിൽ നടത്തിയ പരിശോധനയിൽ 4 പേർക്കും കോവിഡ് പോസിറ്റീവായി.&nbsp;</p>

കോവിഡ് 19: വിഴിഞ്ഞം കോട്ടുകാൽ പഞ്ചായത്ത് ഓഫീസ് അടച്ചു

0 Comments

Leave a comment