/uploads/news/1550-IMG-20200320-WA0012.jpg
Health

കൊറോണ വൈറസ് കണ്ണികൾ പൊട്ടിക്കാൻ വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം


കഴക്കൂട്ടം: ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ വീടുകൾ തോറും ബോധവത്കരണം ആരംഭിച്ചു. കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയാൻ രണ്ടാഴ്ചത്തേക്ക് ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്ത ക്യാമ്പയിന്റെ ഭാഗമായി വിവിധ സംഘങ്ങളായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ബോധവൽക്കരണം നടക്കുന്നുണ്ട്. അതിഥി സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ടെക്നോസിറ്റി മേഖലകളിൽ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫിയുടെ നേതൃത്വത്തിൽ ഇന്ന് മുപ്പതോളം വീടുകളിൽ സന്ദർശിച്ചു വേണ്ട മുൻകരുതലുകൾ കൈക്കൊള്ളാൻ ബോധവൽക്കരണം നൽകി. കാരമൂട് വികസന സമിതി കൺവീനർ പടിപ്പുര സലാം, ആശാവർക്കർമാരായ നൂർജഹാൻ, തങ്കമണി എ.ഡി.എസ് അംഗം രേഖ ബിനു, വാർഡ് ഫെസിലിറ്റേറ്റർ സന്ധ്യ എന്നിവർ ബോധവത്കരണ പരിപാടിയ്ക്ക് നേതൃത്വം നൽകി.

കൊറോണ വൈറസ് കണ്ണികൾ പൊട്ടിക്കാൻ വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം

0 Comments

Leave a comment