/uploads/news/1613-IMG-20200331-WA0056.jpg
Health

അതിഥി തൊഴിലാളികൾക്കും അഗതികൾക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും ഭക്ഷ്യ ധാന്യം നൽകാൻ വ്യക്തികളും സ്ഥാപങ്ങളും


മംഗലപുരം: അതിഥി സംസ്ഥാന തൊഴിലാളികൾക്കും അഗതികൾക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും നൽകാൻ മംഗലപുരം ഗ്രാമപഞ്ചായത്തിൽ വിവിധ വ്യക്തികളും, സ്ഥാപങ്ങളും ഭക്ഷ്യ ധാന്യങ്ങൾ ഗ്രാമപഞ്ചായത്തിൽ എത്തിച്ചു തുടങ്ങി. ഇന്നലെ കാരമൂട് ആൽഫ ക്ലേ എത്തിച്ച ഭക്ഷ്യധാന്യം പ്രഡിഡന്റ് വേങ്ങോട് മധു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ കെ.എസ്.അജിത് കുമാർ, വി.അജികുമാർ, എസ്.സുധീഷ് ലാൽ, എം.എസ്.ഉദയകുമാരി തുടങ്ങിവർ സന്നിഹിതരായിരുന്നു.

അതിഥി തൊഴിലാളികൾക്കും അഗതികൾക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും ഭക്ഷ്യ ധാന്യം നൽകാൻ വ്യക്തികളും സ്ഥാപങ്ങളും

0 Comments

Leave a comment