പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനകത്തു തുറന്ന കമ്മ്യുണിറ്റി കിച്ചണുകൾക്കു രണ്ടര ലക്ഷം രൂപ നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മാതൃകയായി. ഓരോ പഞ്ചായത്തിനും അമ്പതിനായിരം രൂപയുടെ ചെക്ക് നേരിട്ടെത്തി കൈമാറുകയായിരുന്നു. ബ്ലോക്ക് തല വിതരണോൽഘാടനം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം പ്രസിഡന്റ് വേങ്ങോട് മധുവിനു നൽകി നിർവ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എം.യാസിർ, ബ്ലോക്ക് മെമ്പർ കുന്നുംപുറം വാഹിദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ കെ.എസ്.അജിത് കുമാർ, എസ്.സുധീഷ് ലാൽ, വി.അജികുമാർ, എം.എസ്.ഉദയകുമാരി, സിന്ധു.സി.പി, ബ്ലോക്ക് സെക്രട്ടറി ബി.ഷൈനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.എൻ. ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കമ്മ്യുണിറ്റി കിച്ചണുകൾക്കു പോത്തൻകോട് ബ്ലോക്ക് രണ്ടര ലക്ഷം രൂപ നൽകി





0 Comments