/uploads/news/news_ജനറല്‍_ആശുപത്രി_ഇനി_വേറെ_ലെവല്‍_1732363309_3070.jpg
Health

ജനറല്‍ ആശുപത്രി ഇനി വേറെ ലെവല്‍


കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ എട്ട് പുതിയ പദ്ധതികള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം, ഫീമെയില്‍ മെഡിക്കല്‍ വാർഡ്, ഫീമെയില്‍ മെഡിക്കല്‍ വാർഡ്, ബ്ലഡ് ഡോണേഴ് ആപ്പ്, പാലിയറ്റീവ് ഫിസിയോ തെറാപ്പി, പീഡിയാട്രിക് ഫിസിയോ തെറാപ്പി, നവീകരിച്ച ഒഫ്താല്‍മോളജി ഡിപ്പാർട്ട്‌മെന്റ്, സ്റ്റോർ എന്നിവ ഡിസംബർ രണ്ടിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് ബ്ലോക്ക് (ഒരു ഷിഫ്റ്റില്‍ 56 ബെഡ്), സ്വന്തമായി ഓക്‌സിജൻ പ്ലാന്റ്, നവീകരിച്ച ഐ.പി ബ്ലോക്ക്, ഫാർമസികള്‍, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ആശുപത്രിയുടേതായുണ്ട്. സംസ്ഥാനത്തെ ഒന്നാം നമ്പർ ജനറല്‍ ആശുപത്രിയാക്കി മാറ്റുകയാണ് ലക്ഷ്യം.-ഡോ.ആർ. ഷഹീർ ഷാ സൂപ്രണ്ട്,എറണാകുളം ജനറല്‍ ആശുപത്രി.

ജനറല്‍ ആശുപത്രി ഇനി വേറെ ലെവല്‍

0 Comments

Leave a comment