മംഗലപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ നിരീക്ഷണത്തിലായിരുന്ന 244 പേരും ക്വോറൻറ്റനിൽ നിന്നും പുറത്തായതിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനോടൊപ്പം മഹാമാരിക്കെതിരെ പൊരുതുന്ന ലോക ജനതയ്ക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മംഗലാപുരത്തു ദീപം തെളിച്ചു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലുമാണ് ദീപം തെളിഞ്ഞത്. പ്രസിഡന്റ് വേങ്ങോട് മധു, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ വി.അജികുമാർ, എം.ഷാനവാസ്, മംഗലപുരം പോലീസ് എസ്.എച്ച്.ഒ പി.ബി.വിനോദ്, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി, അസ്സി. സെക്രട്ടറി എസ്.സുഹാസ് ലാൽ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ദീപം തെളിച്ചു.
നിരീക്ഷണം പൂർത്തിയാക്കി 224 പേർ. മംഗലാപുരത്തു ദീപം തെളിച്ചു





0 Comments