കഴക്കൂട്ടം: ജീവിതശൈലീ രോഗങ്ങൾക്കുള്ള ഒരു മാസത്തെ മരുന്നുകൾ മംഗലപുരം ഗ്രാമപഞ്ചായത്തിൽ വീടുകളിൽ എത്തിച്ചു തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആശാവർക്കർമാരുടെ ചേർന്ന് ഇന്നലെ അഞ്ഞൂറോളം വീടുകളിലാണ് ഒരു മാസത്തേയ്ക്കുളള മരുന്നുകൾ എത്തിച്ചത്. ഇന്നു കൊണ്ട് തന്നെ ബാക്കി മുഴുവൻ വീടുകളിലും മരുന്നുകൾ എത്തിക്കും. ഗ്രാമ പഞ്ചായത്ത് ആരംഭിച്ച കമ്മ്യുണിറ്റി കിച്ചണിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്നതും കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നതുമായ 143 വീടുകളിൽ ഇന്നലെ ഭക്ഷണം എത്തിച്ചു. കഴിഞ്ഞ ദിവസം 100 വീടുകളിലാണ് 3 നേരത്തെ ഭക്ഷണം എത്തിച്ചത്. അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ പാർപ്പിക്കുന്നതിനായി പാട്ടം എൽ.പി സ്കൂളിൽ തുടങ്ങിയ ഷെൽട്ടറിൽ ഇന്നലെ പുതുതായി 2 അതിഥികൾ കൂടി എത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ കെ.എസ്.അജിത് കുമാർ, എസ്.സുധീഷ് ലാൽ, എം.ഷാനവാസ്, വി.അജികുമാർ, ജൂലിയറ്റ് പോൾ, തങ്കച്ചി ജഗന്നിവാസൻ, സി.ജയ്മോൻ, എം.എസ്.ഉദയകുമാരി, എൽ.മുംതാസ്, ലളിതാംബിക, അമൃത, സി.പി.സിന്ധു, കെ.ഗോപിനാഥൻ, ആശവർക്കർമാർ തുടങ്ങിയർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
മംഗലപുരത്തു ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ വീടുകളിൽ





0 Comments