കഴക്കൂട്ടം: തിരുവനന്തപുരം ജില്ലയിൽ പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് മുഴുവൻ വീടുകളിലും മാസ്ക് വിതരണം ചെയ്യാൻ ഇന്നലെ ചേർന്ന ഭരണ സമിതി തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ തടസപ്പെടുത്താൻ യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ ബഹളം വച്ചു. കോൺഗ്രസ് നടത്തുന്ന അനാവശ്യ സമരത്തിന് പിന്തുണ എന്ന നിലയിൽ യു.ഡി.എഫ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ ബഹളം വെയ്ക്കുന്നതിനിടയിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു ഭരണ സമിതി യോഗം പിരിഞ്ഞു. യു.ഡി.എഫ് അംഗങ്ങൾ എത്ര തന്നെ ബഹളം വച്ചാലും പ്രധിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു പിന്നീട് പ്രതികരിച്ചു.
മുഴുവൻ വീടുകളിലും മാസ്ക് വിതരണം നടത്താൻ ഗ്രാമപഞ്ചായത്ത്





0 Comments