തിരുവനന്തപുരം : ഐ എം എ യും, കേരള സ്റ്റേറ്റ് ഓഫ്താൽമിക് സമ്മിറ്റു, കേരള ലോ അക്കാദമിയും, പി എം ജിയിൽ പ്രവർത്തിക്കുന്ന പ്രിസൈസ് സ്പെഷ്യലിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചേർന്ന്
മെഡ് ജൂറീസ് 2023 സംഘടിപ്പിച്ചു.
തിരുവനന്തപുരത്തെ അപ്പോളോ ഡിമറോ ഹോട്ടലിൽ വെച്ച് 18/06/2023 തിയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ഇതിൽ വൈദ്യശാസ്ത്രവും നിയമവുമായുള്ള അഭേദ്യമായ ബന്ധവും അതേതുടർന്നുള്ള സംശയനിവാരണവുമാണ് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളുത്. ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ്. സി. പി. മുഖ്യ അതിഥിയായിരുന്നു. പ്രിസൈസ് കണ്ണാശുപത്രി ചെയർമാൻ ഡോ. ജയറാമും സംഘവും, ഐ എം എ ഭാരവാഹികളും, ഓഫ്താൽമിക് സമ്മിറ്റ് ഭാരവാഹികളും, ലോ അക്കാദമിയിലെ ഓണററി പ്രിൻസിപ്പലും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് ഉണർവേകി.
വ്യത്യസ്തമായ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കാൻ മുൻകൈയെടുത്ത പ്രിസൈസ് സ്പെഷ്യലിറ്റി കണ്ണാശുപത്രിക്കും ഐ എം എ ക്കും കേരള സ്റ്റേറ്റ് ഓഫ്താൽമിക് സമ്മിറ്റിനും കേരള ലോ അക്കാദമിക്കും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
മെഡ് ജൂറീസ് 2023





0 Comments