തിരുവനന്തപുരം : ധാരാളം മനുഷ്യർ കൊല്ലപ്പെടാനും ആയിരങ്ങൾ സ്വദേശം വിട്ട് പലായനം ചെയ്യാനും കാരണമായ മണിപൂർ കലാപ വിഷയത്തിൽ അധികാരികൾ നിസ്സംഗത വെടിയണമെന്ന് വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു.
ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ജീവഹാനി സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മണിപ്പൂരിനെ ഇനിയും കലാപകാരികൾക്ക് വിട്ട് കൊടുക്കരുത്.
എല്ലാ ജനവിഭാഗങ്ങൾക്കും തുല്യാവകാശമുള്ള രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങളെ നിഷേധിക്കുന്നത് അനീതിയാണ്.
ജനാധിപത്യ രാജ്യത്ത് ചോദിക്കാനുള്ള അവസരം അവകാശമായിരിക്കെ ചോദിക്കുന്നവരെ അടിച്ചമർത്തുന്ന നയം ഭീരുത്വമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമിതി തിരുവനന്തപുരം
സ്റ്റാച്യുവിലെ എം.ഇ.എസ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിസ്ഡം യൂത്ത് എക്സ്പേർട്ട് മീറ്റ് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെബീർ കണ്ണൂർ ഉദ്ഘാടനം ചെയ്തു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷെഹീർ വലിയവിള, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡന്റ് അർഷദ് അഷ്റഫ് പട്ടം എന്നിവർ ആശംസകൾ പറഞ്ഞു.
വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ് സ്വലാഹി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷാൻ സലഫി നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹിളായ മുസ്തഫ മദനി, അബ്ദുറഹ്‌മാൻ ചുങ്കത്തറ, യൂനുസ് പട്ടാമ്പി, ഗസ്നഫർ എറണാകുളം, ത്വാഹാ അബ്ദുൽ ബാരി, ജമീൽ പാലാംകോണം, നസീൽ കണിയാപുരം, അൻസാറുദ്ദീൻ സ്വലാഹി, ഹൻസീർ മണനാക്ക്, സഫീർ സ്വലാഹി, അക്ബർ ഷാ അൽ ഹികമി എന്നിവർ സംസാരിച്ചു.
ജനാധിപത്യ രാജ്യത്ത് ചോദിക്കാനുള്ള അവസരം അവകാശമായിരിക്കെ ചോദിക്കുന്നവരെ അടിച്ചമർത്തുന്ന നയം ഭീരുത്വമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു





0 Comments