ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടതിന്റെ പ്രധാന്യം നമ്മൾക്കെല്ലാവർക്കും അറിയാം. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും അവയവങ്ങളുടെ പ്രവർത്തനങ്ങൾ സ്വാഭാവികമായി നടക്കേണ്ടതിനും ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. എന്നാൽ പല രോഗാവസ്ഥകൾ ഒഴിവാക്കാനും വെള്ളം കുടിക്കുന്ന ശീലം സഹായിക്കുമെന്ന് ചില ഗവേഷകര്‍ വിശദീകരിക്കുന്നു.
എന്നാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു. നിർജ്ജലീകരണം ദോഷകരമാണ്. പ്രത്യേകിച്ച്, കിഡ്നി സ്റ്റോൺ, മൂത്രാശയ അണുബാധ ഉള്ളവരിൽ. മറിച്ച് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നവർ വെള്ളം കുറച്ച് കുടിക്കുന്നതാണ് നല്ലതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോണ്‍ വീണ്ടും വരാനുള്ള സാധ്യത കുറച്ചതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആറ് ഗ്ലാസ് വെള്ളം ദിവസവും കുടിക്കുന്നത് മുതിര്‍ന്നവരില്‍ ശരീരഭാരം കുറയുന്നതിന് സഹായിച്ചതായും കണ്ടെത്തി. കൂടാതെ വെള്ളം കുടിക്കുന്നത് മൈഗ്രെയ്ൻ, മൂത്രാശയ അണുബാധ, പ്രമേഹം, ഹൈപ്പോടെന്‍ഷന്‍ എന്നിവയുള്ള രോഗികളില്‍ മികച്ച ഫലം ചെയ്യുമെന്നും റിവ്യൂ പഠനത്തിൽ വ്യക്തമാക്കുന്നു.
മൈഗ്രെയ്നും പൊണ്ണത്തടിക്കുമുള്ള ഒറ്റമൂലി





0 Comments