കഴക്കൂട്ടം: കോവിഡ് പഞ്ചാത്തലത്തില്ല ലോക്ക് ഡൗൺ നിബസനകൾ ലംഘിച്ച് കൊണ്ട് മര്യനാട് മത്സ്യബന്ധന കേന്ദ്രത്തിൽ ആയിരങ്ങൾ തടിച്ചു കൂടുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. സാമൂഹ്യ അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടു മത്സ്യ ബന്ധനമാകാമെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് മത്സ്യബന്ധനം പുനരാരംഭിച്ചത്. എന്നാൽ തുടക്കം മുതൽ തന്നെ യാതൊരു നിബന്ധനകളും പാലിക്കാതെയാണ് രാവിലെ 5 മുതൽ 11 മണി വരെ മത്സ്യബന്ധന തൊഴിലാളികളുടെടെയും മത്സ്യം വാങ്ങാനെത്തുന്നവരുടെയും തിരക്ക്. സമീപത്ത് കഠിനംകുളം പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്നിട്ട് പോലും ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 270 ഓളം പേർ നിരീക്ഷണത്തിലായിരുന്നതും വിദേശത്ത് നിന്ന് എത്തിയ 30 യോളം പേർ മര്യനാട് ഉൾപ്പെടുന്ന കഠിനംകുളം പഞ്ചായത്തിലെ വാർഡുകളിൽ ഇപ്പോഴും നിരീക്ഷണത്തിലുമാണ്. ഇതൊന്നും വക വയ്ക്കാതെ വലിയ ജനകൂട്ടമാണ് തീരത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നത്. ജനങ്ങളുടെ ലോക്ക് ഡൗൺ ലംഘനം. പരമ്പരാത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന തീരമാണ് മര്യനാട്. ലോക്ക് ഡൗണിന് മുമ്പ് ഇവിടെ ലക്ഷങ്ങൾ വില വരുന്ന മത്സ്യമാണ് ലേലത്തിലൂടെ വിൽക്കുന്നത്. കോവിഡിനെ തുടർന്ന് മരുനാട്ടെ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ആയിരത്തോളം മത്സ്യ ബന്ധന ഇൻഞ്ചിൻ വള്ളങ്ങൾ മത്സ്യ ബന്ധനവും വിപണനവും നിർത്തി വെച്ച്, ഈ മഹാമാരിയിൽ കേരള സമൂഹത്തിനാകെ മാതൃകയായിരുന്നു. ഇതിനെ തുടർന്ന് മര്യനാട്ടെ മുഴുവൻ കുടുംബങ്ങൾക്കും 2,000 രൂപ വീതം സഹായവുമായി മര്യനാട് ഇടവക രംഗത്തെത്തിയിരുന്നു.
ലോക്ക് ഡൗൺ ലംഘിച്ച് മര്യനാട് മത്സ്യബന്ധന കേന്ദ്രത്തിൽ ആയിരങ്ങൾ തടിച്ചു കൂടുന്നതിൽ ആശങ്ക





0 Comments