/uploads/news/1697-IMG-20200417-WA0052.jpg
Health

വേദന സഹിക്കാതെ ഒരു മാസത്തോളം കഴിഞ്ഞ രാജുവിന് ഒടുവിൽ തുണയായി പോലീസ്


കഴക്കൂട്ടം: വേദന സഹിക്കാൻ കഴിയാതെ ഒരു മാസത്തോളം കഴിഞ്ഞ രാജുവിന് ഒടുവിൽ തുണയായത് കഠിനംകുളം പോലീസ്. മുണ്ടൻചിറ മൺകട്ട വിളാകം വീട്ടിൽ രാജു (60) വാണ് 20 ദിവസമായി മരുന്നില്ലാതെ കഠിനമായ വേദന സഹിച്ചു കഴിച്ചു കൂട്ടേണ്ട അവസ്ഥയിലായത്. വീടിന്റെ മുകളിൽ നിന്നും വീണ് ഒരു വശം തളർന്നു കിടപ്പായിരുന്നു രാജു. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ വന്നതോടെ മരുന്നു കിട്ടാനും പ്രയാസമായി മാറി. മരുന്നു കഴിക്കാതായതോടെ ദിവസങ്ങളോളം കഠിനമായ വേദനയും അനുഭവിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാർ വിവരം കഠിനംകുളം ഇൻസ്പെക്ടർ വിനീഷ് കുമാറിനെ അറിയിക്കുകയായിരുന്നു. തുടർന്നു ഇൻസ്പെക്ടർ വിനീഷ് കുമാർ, സ്റ്റേഷൻ പി.ആർ.ഒ എസ്.ഐ സവാദ് ഖാനെയും എ.എസ്.ഐ സന്തോഷിനെയും നിയോഗിച്ചതനുസരിച്ച് അവർ ഉടൻ തന്നെ കഠിനംകുളം നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും ആവശ്യമായ മരുന്നു വാങ്ങി രാജുവിന് എത്തിക്കുകയായിരുന്നു. ഇത്ര ദിവസം വേദനയോടെ കഴിഞ്ഞ തനിക്ക് തുണയായ പോലീസിനെ രാജു നന്ദിയറിയിച്ചു.

വേദന സഹിക്കാതെ ഒരു മാസത്തോളം കഴിഞ്ഞ രാജുവിന് ഒടുവിൽ തുണയായി പോലീസ്

0 Comments

Leave a comment