/uploads/news/news_പനി_ബാധിച്ച്_പതിനാലുകാരി_മരിച്ചു_1730739524_8105.jpg
HOMAGE

പനി ബാധിച്ച് പതിനാലുകാരി മരിച്ചു


കഴക്കൂട്ടം: പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നസീമ ബീവിയുടെ മകൾ ഷംനയാണ് മരിച്ചത്. പനിയും ഛർദിയുമായി പുതുക്കുറിച്ചി എഫ്.എച്ച്.സിയിൽ ഷംന ഇന്നലെ ചികിത്സ തേടിയിരുന്നു. എന്നാൽ പനി കൂടിയതിനെ തുടർന്ന് ഇന്ന് രാവിലെ പുതുക്കുറിച്ചിയിലെ സ്വകാര്യ ക്ലിനിക്കിലും അവിടെ നിന്നു കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ രാവിലെ ഏഴ് മണിയോടെ മരിക്കുകയായിരുന്നു.

കഠിനംകുളം സെൻ്റ് മൈക്കിൾസ് എച്ച്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്നു ഷംന. പിതാവ്: ഷിബു. മുഹമ്മദ് ഷാൻ, ഷമീർ ഖാൻ എന്നിവർ ഷംനയുടെ സഹോദരങ്ങളാണ്.

കഠിനംകുളം സെൻ്റ് മൈക്കിൾസ് എച്ച്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ഷംന.

0 Comments

Leave a comment