മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്.ഐയായ കെ. എസ് സുബീഷ് മോനാണ് മലപ്പുറത്തെ തൂതപ്പുഴയിൽ മുങ്ങിമരിച്ചത്. പുലമന്തോൾ പാലത്തിനടിയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സുബീഷിനെ കിട്ടിയത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം എത്തിയ സുബീഷ് പാറയിൽനിന്ന് വഴുതി വീഴുകയായിരുന്നു. അൽപദൂരം ഒഴുകിപ്പോയ സുബീഷിനെ നാട്ടുകാർ രക്ഷിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് ഇദ്ദേഹം കൊപ്പം സ്റ്റേഷനിൽ ചാർജെടുത്തത്. തൃശ്ശൂർ മാള സ്വദേശിയാണ് സുബീഷ് മോൻ.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം എത്തിയ എസ്.ഐ പാറയിൽനിന്ന് വഴുതി വീഴുകയായിരുന്നു.





0 Comments