/uploads/news/news_മരിച്ചു_കഴിഞ്ഞാലും_മനുഷ്യന്_വിലകൽപ്പിക്ക..._1708091018_8504.jpg
INAUGURATION

മരിച്ചു കഴിഞ്ഞാലും മനുഷ്യന് വിലകൽപ്പിക്കുന്ന പുരോഗമന സമൂഹമാണ് കേരളത്തിലേതെന്നു മന്ത്രി എം.ബി.രാജേഷ്


പാറശാല: മരിച്ചു കഴിഞ്ഞാലും മനുഷ്യന് വിലകൽപ്പിക്കുന്ന പുരോഗമന സമൂഹമാണ് കേരളത്തിലേതെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. പാറശാല മണ്ഡലത്തിലെ കുന്നത്തുകാലിൽ 'സ്നേഹഹതീരം' എന്ന പേരിലുള്ള അത്യാധുനിക വാതക ശ്മശാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് പൊതു ശ്മശാനത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞുവെന്നും ഗ്രാമീണ മേഖലയിലും ഇത്തരം ശ്മശാനങ്ങളൊരുക്കുന്നത്  കേരളത്തിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. 

തിരുവനന്തപുരം ജില്ലാപഞ്ചായത്തും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമിച്ച വാതക ശ്മശാനം കാരക്കോണത്ത് സി.എസ്.ഐ ചർച്ചിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശ്മശാനത്തിനാവശ്യമായ കെട്ടിടം, യന്ത്രസാമഗ്രികൾ, കവാടം എന്നിവ നിർമിക്കുന്നതിനായി ജില്ലാപഞ്ചായത്ത് 1.35 കോടി രൂപയും ഗ്രാമപഞ്ചായത്ത് അനുബന്ധ പ്രവർത്തനങ്ങൾക്കായി 56 ലക്ഷം രൂപയും സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.

ശ്മശാന അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി.താണുപിള്ള, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.അമ്പിളി, ജില്ലാ പഞ്ചായത്തിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാപഞ്ചായത്ത് 1.35 കോടി രൂപയും ഗ്രാമപഞ്ചായത്ത് അനുബന്ധ പ്രവർത്തനങ്ങൾക്കായി 56 ലക്ഷം രൂപയും സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്

0 Comments

Leave a comment