തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ നടന്ന ഗൂഡാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2016 ൽ അധികാരമേറ്റ് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ദല്ലാൾ നന്ദകുമാർ പരാതിക്കാരിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിക്കുകയായിരുന്നു. ആ പരാതി എഴുതി വാങ്ങി ആദ്യം ക്രൈംബ്രാഞ്ചിനും പിന്നീട് സി ബി ഐക്കും വിട്ട മുഖ്യമന്ത്രി തന്നെയാണ് ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ ഗൂഡാലോചനയുടെ ഒന്നാം പ്രതിയെന്നും നിയമസഭയിലെ അടിയന്തിര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് വി ഡി സതീശൻ പറഞ്ഞു.
സോളാർതട്ടിപ്പ് കേസിൽ 33 കേസുകളും എടുത്തത് യു ഡി എഫ് സർക്കാരാണ്. ഇതിൽ പലതിലും ഉമ്മൻചാണ്ടിക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീ ശിക്ഷിക്കപ്പെട്ടു. നിരവധി ആളുകളാണ് ഇവർക്കെതിരെ പരാതി നൽകിയത്. അതിനെതിരെ അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂർ രാധാകൃ്ഷ്ണനാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം തന്നെയായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി പ്രവർത്തിച്ചത്.
പണം മേടിച്ച് തന്റെ കത്തുകൾ പരാതിക്കാരി വിൽക്കുകയായിരുന്നു. ദല്ലാൾ നന്ദകുമാറാണ് അമ്പത് ലക്ഷം നൽകി കത്ത് സ്വന്തമാക്കിയത്. ആർക്ക് വേണ്ടിയാണ് ദല്ലാൾ നന്ദകുമാർ പണം നൽകി കത്തുവാങ്ങിയത്. അത് സി പി എമമിന് വേണ്ടി തന്നെയായിരുന്നു. ആ വ്യക്തിയുടെ സഹായത്തോടെ ഉമ്മൻചാണ്ടിക്കെതിരെ സൃഷ്ടിച്ച ഗൂഡാലോചനയുടെ ഒന്നാം പ്രതി പിണറായി വിജയൻ തന്നെയാണ്.
സോളാര്‍തട്ടിപ്പ് കേസില്‍ 33 കേസുകളും എടുത്തത് യു ഡി എഫ് സര്‍ക്കാരാണ്. ഇതില്‍ പലതിലും ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീ ശിക്ഷിക്കപ്പെട്ടു.





0 Comments