കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. വൈകിട്ട് 4.45ന് വീട്ടിന്‍റെ പരിസരത്തുവച്ചാണ് കുട്ടിയെ കടത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കാറില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്.
ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. സഹോദരന്‍ ജൊനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കാർ സമീപത്തായി നിർത്തിയതിന് ശേഷം ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ ചോദിച്ചു. ഈ സമയം പെണ്‍കുട്ടിയേ കാറിലേക്ക് വിലിച്ചിഴച്ച് കൊണ്ടുപോയെന്നും സഹോദരന്‍ പൊലീസിനോട് വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരിയെ കാറിലേക്ക് വലിച്ച് കയറ്റുമ്പോള്‍ ജൊനാഥാന്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും കാർ പെട്ടെന്ന് മുന്നോട്ട് എടുക്കുകയും കുട്ടിതാഴെ വീഴുകയും ചെയ്തു. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും ദൃശ്യങ്ങളില്‍ നമ്പർ വ്യക്തമല്ല.
തിരുവനന്തപുരം രജിസ്ട്രേഷനുള്ള കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം തന്നെ കാറിന്റെ നമ്പർ വ്യാജമാകാനും സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെടേണ്ട എമര്‍ജന്‍സി നമ്പര്‍- 9946923282, 9495578999,112





0 Comments