തിരുവനന്തപുരം: ഡിസംബർ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ സംസ്ഥാനത്ത് പണിമുടക്കും. ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അവസാനമായി സംസ്ഥാനത്ത് ഓട്ടോ,ടാക്സി നിരക്ക് കൂട്ടിയത് 2018 ഡിസംബറിലാണ്.അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിന്റെയും ഇന്ധനവില വർധനയുടേയും സാഹചര്യത്തിൽ നാളുകളായി ഓട്ടോ-ടാക്സി മേഖല പ്രതിസന്ധിയിലാണ്. മൂന്ന് വർഷത്തിന് മുകളിലായി ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടെന്നും ഇനിയും നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും തൊഴിലാളികൾ പറയുന്നു. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് മുന്നിൽ പലതവണ ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
ഡിസംബർ 30ന് ഓട്ടോ ടാക്സി പണിമുടക്ക്.





0 Comments