തൃശൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നാളെ (ചൊവ്വാഴ്ച്ച) മുതൽ പണിമുടക്കും. 72 മണിക്കൂർ ഐസിയു ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് നേഴ്സുമാരുടെ സംഘടനയായ യുഎൻഎ അറിയിച്ചു. പ്രതിദിന വേതനം 1,500 രൂപയാക്കുക, 50% ഇടക്കാലാശ്വാസം നൽകുക എന്നിവയാണ് ആവശ്യങ്ങൾ. പ്രശ്ന പരിഹാരത്തിന് ലേബർ ഓഫിസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
പ്രതിദിന വേതനം 1500 രൂപയെങ്കിലുമാക്കി നിശ്ചയിക്കുന്നതിന് പുറമേ ആശുപത്രി മേഖലയിലെ കോൺട്രക്ട്, ഡെയ്ലി വെയ്സ് നിയമനങ്ങൾ അവസാനിപ്പിക്കുക, ആശുപത്രിയിലെ രോഗി നഴ്സസ് അനുപാതം കൃത്യവും നിയമപരവുമായി നടപ്പിലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, ലേബർ നിയമങ്ങൾ ലംഘിക്കുന്ന മാനേജ്മെന്റുകൾക്കെതിരെ ശക്തമായ നടപടി എടുക്കുക, ശമ്പളവർധനവ് വരുന്നത് വരെ അടുത്ത മാസം മുതൽ ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും ഇടക്കാലാശ്വാസം നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.
പ്രശ്ന പരിഹാരമായില്ലെങ്കിൽ മെയ് ഒന്നു മുതൽ സംസഥാനത്തുടനീളം അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. 50 ശതമാനം ഇടക്കാലാശ്വാനം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമ്പൂർണ്ണ പണിമുടക്കി നിന്ന് ഒഴിവാക്കും. നാളെ കലക്ട്രേറ്റ് മാർച്ചും തുടർന്ന് മൂന്ന് ദിവസവും കലക്ട്രേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തും. കളക്ട്രേറ്റ് മാർച്ച് ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം നിർവ്വഹിക്കും.
പ്രതിദിന വേതനം 1,500 രൂപയാക്കുക, 50% ഇടക്കാലാശ്വാസം നൽകുക എന്നിവയാണ് ആവശ്യങ്ങൾ.





0 Comments