തിരുവനന്തപുരം: സംസ്ഥാനത്ത് 4 ദിവസമായി തുടർന്നുകൊണ്ടിരുന്ന ബസ് സമരം പിന്‍വലിച്ചു.ബസ് ഉടമാ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്. എന്നാല്‍ എന്നു മുതല്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.
ദിവസങ്ങളായി തുടരുന്ന ബസ് സമരത്തില്‍ പൊതുജനം ഏറെ വലഞ്ഞിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഒരു ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബസ് ഉടമകള്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തിയത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം നടത്തിയത്.
ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.





0 Comments