തിരുവനന്തപുരം : യാത്രക്കാർ ഏറ്റെടുത്തെ കെഎസ്ആർടിസി - സ്വിഫ്റ്റ് നോൺ സ്റ്റോപ്പ് വീക്കന്റ് സ്പെഷ്യൽ സർവ്വീസിന്
മികച്ച പ്രതികരണം
എറണാകുളത്തേക്കും , തിരുവനന്തപുരത്തേക്കും ഈ മാസം 13 നും, 15 നും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച നോൺ സ്റ്റോപ്പ് വീക്കെന്റ് സ്പെഷ്യൽ സർവ്വീസിന് മികച്ച പ്രതികരണം. പരീക്ഷണാർത്ഥം 13 ന് ആരംഭിച്ച ആദ്യ സർവ്വീസിൽ തന്നെ എറണാകുളം തിരുവനന്തപുരം സർവ്വീസിൽ മുഴുവൻ സീറ്റിലും, തിരുവനന്തപുരം എറണാകുളം സർവ്വീസിൽ 28 സീറ്റിലും യാത്രക്കാരുമായാണ് സർവ്വീസ് നടത്തിയത്. ആഴ്ചാവസാനങ്ങളിൽ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കും, എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കും വൈകുന്നേരം 5.30 മണിക്ക് സർവ്വീസ് ആരംഭിച്ച് സർവ്വീസ് കടുത്ത ട്രാഫിക്കിന് ഇടയിലും എറണാകുളം തിരുവനന്തപുരം സർവ്വീസ് 5 മണിയ്ക്കൂർ കൊണ്ടും, തിരുവനന്തപുരം എറണാകുളം സർവ്വീസ് അഞ്ചര മണിയ്ക്കൂർ കൊണ്ടും ലക്ഷ്യ സ്ഥാനത്ത് എത്തി. ഇടയ്ക്ക് വേറെ എങ്ങും ബസിന് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. 15 തീയതി നടത്തുന്ന എറണാകുളം സർവ്വീസിന് ഇനി 10 താഴെ സീറ്റുകളും, തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസിന് 20 താഴെയും സീറ്റുകളും മാത്രമാണ് ബാക്കിയുള്ളത്. ഡ്രൈവർ കം കണ്ടക്ടർ ആണ് ഈ സർവ്വീസിൽ ഉള്ളത്.
ആഴ്ചാവസാനങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സർവ്വീസാണ് ഇതിനകം യാത്രക്കാർ ഏറ്റെടുത്തതും. സർവ്വീസ് വിജയകരമായാൽ കൂടുതൽ വീക്കെന്റ് നോൺ സ്റ്റോപ്പ് സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസ് നടത്തുന്നതാണ്.
സ്വിഫ്റ്റ് നോൺ സ്റ്റോപ്പ് വീക്കെന്റ് സ്പെഷ്യൽ സർവ്വീസിന് മികച്ച പ്രതികരണം.





0 Comments