/uploads/news/news_പെരുമ്പാവൂരില്‍_ksrtc_ബസില്‍നിന്ന്_തെറിച..._1668771101_8225.png
KERALA

പെരുമ്പാവൂരില്‍ KSRTC ബസില്‍നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്


കൊച്ചി: പെരുമ്പാവൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. ഒക്കല്‍ എസ്.എന്‍.എച്ച്.എസ്.എസ്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമയാണ് ബസിന്റെ മുന്‍വാതില്‍ തുറന്ന് റോഡില്‍ വീണത്. സ്‌കൂളിലേക്ക് പോകുംവഴി വെള്ളിയാഴ്ച രാവിലെ 8.20-ഓടെയാണ് അപകടമുണ്ടായത്.

മഞ്ഞപ്പെട്ടയില്‍ നിന്നാണ് ഫര്‍ഹ ബസില്‍ കയറിയത്. ബസ് മുന്നോട്ട് എടുത്തപ്പോള്‍ തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സലഭ്യമാക്കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ ബസിന്റെ ചവിട്ടുപടിയില്‍ നിന്നായിരുന്നു വിദ്യാര്‍ഥിനി യാത്ര ചെയ്തിരുന്നത്. വാതിലിന്റെ ലോക്ക് കൃത്യമായി വീഴാത്തതിനാല്‍ സുരക്ഷിതമായ രീതിയില്‍ അടച്ചിരുന്നില്ല. ബസ് മുന്നോട്ട് എടുത്തപ്പോള്‍ കുട്ടി തെറിച്ചുവീഴുകയായിരുന്നു. പെരുമ്പാവൂര്‍- ആലുവ റോഡില്‍ സ്‌കൂള്‍ സമയത്ത് ആവശ്യമായത്ര ബസ് സര്‍വീസുകള്‍ ഇല്ലെന്നും അതിനാലാണ് അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യേണ്ടിവരുന്നതെന്നും കുടുംബം ആരോപിച്ചു.

ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

0 Comments

Leave a comment