/uploads/news/news_ഫാസ്റ്റ്,_സൂപ്പർ_ഫാസ്റ്റ്_ബസുകളുടെ_നിറം_..._1674714846_9276.jpg
KERALA

ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുടെ നിറം മാറ്റാനൊരുങ്ങി കെഎസ്ആർടിസി


തിരുവനന്തപുരം: ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുടെ നിറം മാറ്റുന്നു. ഫാസ്റ്റും സൂപ്പർ ഫാസ്റ്റും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതിക്കു പരിഹാരമായാണ് നിറംമാറ്റ‌ാൻ കെഎസ്ആർടിസി തീരുമാനിച്ചത്. മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണു പുതിയ സൂപ്പർഫാസ്റ്റുകൾ വരുന്നത്. സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തിൽ വരകളുമുണ്ടാകും.

ഈ നിറത്തിൽ പുതിയ 131 ബസുകൾ മാർച്ചോടെ പുറത്തിറങ്ങും. രണ്ടാംഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർഫാസ്റ്റുകളും വരും. ഈ ബസുകൾ വരുന്നതോടെ നിലവിൽ 7 വർഷം പഴക്കമുള്ള 237 സൂപ്പർ ഫാസ്റ്റുകളും 8 വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റും. 

മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണു പുതിയ സൂപ്പർഫാസ്റ്റുകൾ വരുന്നത്. സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തിൽ വരകളുമുണ്ടാകും.

0 Comments

Leave a comment