/uploads/news/news_വൈദ്യുതി_ചാർജ്ജ്_വർദ്ധന_പിൻവലിക്കണമെന്നാ..._1660297253_9088.jpg
KERALA

വൈദ്യുതി ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിവേദനം


തിരുവനന്തപുരം: വർദ്ധിപ്പിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ്, മീറ്റർ വാടക എന്നിവ പിൻവലിക്കുക, ദ്വൈമാസ ബില്ലിംഗ് സമ്പ്രദായം മാറ്റി പ്രതിമാസ റീഡിംഗ് എടുത്ത് ബില്ല് നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുക, വർധിപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വൈദ്ധ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് നിവേദനം കൈമാറി. തുടർന്ന് മന്ത്രിയുമായി സംഘം ചർച്ചയും നടത്തി.

വൈദ്യുതി ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിവേദനം

0 Comments

Leave a comment