/uploads/news/1836-IMG-20200609-WA0029.jpg
Local

അമിതമായ വൈദ്യൂതി ബില്ലിനെതിരെ ചിറയിൻകീഴ് മണ്ഡലത്തിൽ മുസ്ലിം ലീഗ് പ്രതിഷേധ പരമ്പരയ്ക്ക് തുടക്കമായി


ചിറയിൻകീഴ്: ലോക്ക് ഡൌൺ മറവിൽ അമിതമായ വൈദ്യൂതി ബില്ലിനെതിരെ മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ വൈദ്യൂതി ആഫിസുകൾക്കും മുന്നിൽ നടത്തുന്ന മുസ്ലിം ലീഗ് പ്രതിഷേധ പരമ്പരയ്ക്ക് മണ്ഡലം ആ സ്ഥാനമായ ചിറയിൻകീഴ് ടൗണിൽ തുടക്കമായി. ചിറയിൻകീഴ് കെ.എസ്.ഇ.ബി ആഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പ്രഫസർ തോന്നയ്ക്കൽ ജമാൽ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ് സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് ജില്ലാ ജന:സെക്രട്ടറി അഡ്വ: കണിയാപുരം ഹലീം, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി.കുഞ്ഞ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, എം.എസ്.കമാലുദ്ദീൻ, നെല്ലനാട് ഷാജഹാൻ, മൺസൂർ ഗസ്സാലി, കെ.കെ വനം മാഹിൻ, സലാം പൊയ്കയിൽ, അഷറഫ് മാടൻവിള, ഷാജി പെരുങ്ങുഴി, സലീം തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.

അമിതമായ വൈദ്യൂതി ബില്ലിനെതിരെ ചിറയിൻകീഴ് മണ്ഡലത്തിൽ മുസ്ലിം ലീഗ് പ്രതിഷേധ പരമ്പരയ്ക്ക് തുടക്കമായി

0 Comments

Leave a comment