കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ അസംബ്ലിമുക്ക് ഇ.എം.എസ് സ്മാരക ഗ്രന്ഥശാല വാർഷികാഘോഷം നടത്തി. ഗ്രന്ഥശാല പ്രസിഡന്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വേങ്ങോട് മധുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഡെപ്യുട്ടി സ്പീകർ വി.ശശി ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പോത്തൻകോട് ബ്ലോക്ക് പ്രഡിഡന്റ് ഷാനിബ ബീഗം വിതരണം ചെയ്തു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് വിതരണം, ദേശീയ കോച്ച് ജി. രാധാകൃഷ്ണൻ നായർ, ദേശീയ ഖോ ഖോ റഫറീസ് ബോർഡ് മെമ്പർ മണികണ്ഠൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എം.യാസിർ, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, പഞ്ചായത്ത് അംഗം സി.ജയ്മോൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സതീശൻ നായർ, പുന്നയിക്കുന്നം റസിഡൻഷ്യൽ അസ്സോസ്സിയേഷൻ കെ.ഹരീശൻ നായർ, നോവലിസ്റ്റ് തോന്നയ്ക്കൽ അയ്യപ്പൻ, ഗ്രന്ഥശാല സെക്രട്ടറി എസ്.സന്തോഷ് കുമാർ, വി.എസ്. പ്രവീൺ, കെ.അനിൽ കുമാർ.എസ്, സി.രാമകൃഷ്ണ പിള്ള തടങ്ങിയവർ പങ്കെടുത്തു.
ഇ.എം.എസ് സ്മാരക ഗ്രന്ഥശാല വാർഷികം ആഘോഷം





0 Comments