വെഞ്ഞാറമൂട്: വാമനപുരത്ത് വാഴ് വേലിക്കോണത്ത് മദ്യപിച്ചു വന്നു ബഹളം വെച്ചതിനെ ചോദ്യം ചെയ്തതിന് പിതൃസഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു. വാഴ് വേലി കൊണത്ത് തടത്തരികത്ത് വീട്ടിൽ സത്യൻ(65)നാണ് പരിക്കേറ്റത്. സത്യന്റെ ചേട്ടന്റെ മകനും ഓട്ടോ ഡ്രൈവറുമായ വാഴ് വേലി കൊണം സ്വദേശിയായ മനോജ് (35) ആണ് വെട്ടിയത്. മദ്യപിച്ചു വീട്ടിൽ വന്നു ബഹളമുണ്ടാക്കുന്നത് പതിവായതിനെ തുടർന്ന് അയൽവാസിയും ബന്ധുവുമായ സത്യൻ സംസാരിക്കാനായി ചെല്ലുകയും വാക്കു തർക്കത്തിനിടെ കയ്യാങ്കളിയായി മാറുകയും ഒടുവിൽ മനോജ് സത്യനെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യനെ കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും തുടർന്ന് അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പ്രതി മനോജ് ഒളിവിലാണ്.
മദ്യപിച്ചു വന്ന് ബഹളം വെച്ചതിന് ചോദ്യം ചെയ്ത പിതൃസഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments