കഠിനംകുളം: കഠിനംകുളം, തോണി കടവിന് സമീപം കാറിൽ ലഹരി വസ്തുവായ എം.ഡി.എം.എ വിൽപന നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപന നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരൻ അടക്കം രണ്ടുപേരാണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനും,മുൻ എസ് എഫ് ഐ നേതാവുമായ നെയ്യാറ്റിൻകര ആനാവൂർ ആലത്തൂർ സരസ്വതി മന്ദിരത്തിൽ ശിവപ്രസാദ് (29), വെഞ്ഞാറമൂട് പുല്ലമ്പാറ തേമ്പാമൂട് കുളത്തിൻകര കൊതുകുമല ഹൗസിൽ അജ്മൽ (24) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി പത്തര മണിയോടെ കഠിനംകുളം തോണി കടവിന് സമീപം കാറിലെത്തിയ ഇരുവരെയും പോലീസ് തടഞ്ഞു നിർത്തി വാഹനം പരിശോധിക്കുന്നതിനിടെ പുറകുവശത്തെ സീറ്റിലിരുന്ന ശിവപ്രസാദ് കാറിൽ നിന്നും ഇറങ്ങിയോടി. അജ്മലിനെ കാറിൽ നിന്ന് തന്നെ പോലീസ്‍ പിടികൂടി. ഇയാളെ സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും, ഇയാൾ ഉപയോഗിച്ചിരുന്ന ഷൂസിനകത്തു നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ കഠിനംകുളം ഭാഗത്തു നിന്ന് തന്നെ ശിവപ്രസാദിനെയും പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
സ്റ്റേഷൻ ഹൗസ് ഓഫിസർ അൻസാരി.എ, എസ്.ഐ സുധീഷ്, ഗ്രേഡ് എസ്.ഐ ഷാജി, സി.പി.ഒ ഹാഷിം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനും,മുൻ എസ് എഫ് ഐ നേതാവുമായ നെയ്യാറ്റിൻകര ആനാവൂർ സരസ്വതി മന്ദിരത്തിൽ ശിവപ്രസാദ് (29), വെഞ്ഞാറമൂട് തേമ്പാമൂട് കൊതുകുമല ഹൗസിൽ അജ്മൽ (24) എന്നിവരാണ് അറസ്റ്റിലായത്.





0 Comments