/uploads/news/news_കഴക്കൂട്ടം-കടമ്പാട്ടുകോണം_ആറുവരിപ്പാത_നി..._1706850142_9765.jpg
Local

കഴക്കൂട്ടം-കടമ്പാട്ടുകോണം ആറുവരിപ്പാത നിർമാണം പുരോഗമിക്കുന്നു


കഴക്കൂട്ടം: കഴക്കൂട്ടം-കടമ്പാട്ടുകോണം ആറുവരി ദേശീയപാതയുടെ നിർമാണം പുരോഗമിക്കുന്നു.  ദേശീയപാതയുടെ ഇരുവശവും ആർ.ഇ വാൾ(കോൺക്രീറ്റ് ചുമരുകൾ) നിർമ്മിച്ചു ഉയർത്തുന്ന ജോലികളും, സർവീസ് റോഡുകളുടെ നിർമാണവും കൂടെ പുരോഗമിക്കുന്നുണ്ട്.

ചിലയിടങ്ങളിൽ നിലവിലെ ദേശീയപാതയെക്കാൾ ശരാശരി എട്ട് മീറ്റർ ഉയരത്തിലാണ് പുതിയ ആറുവരിപ്പാത കടന്നു പോകുന്നത്. ചിലയിടങ്ങളിൽ ഇരുപത് മീറ്റർ വരെ ഉയരമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.11.150 കിലോമീറ്റർ ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപാസ് നിർമാണമടക്കം ഇതിന്റെ കൂടെ നടക്കുന്നുണ്ട്.

പാതയ്ക്ക് ഇരുവശത്തും ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. ആറുവരിപ്പാതയുടെ ഇരുവശത്തും ഉയർന്നിരിക്കുന്ന മുഴുവൻ ഭാഗത്തും ആർ.ഐ വാളുകൾ  കെട്ടി അടച്ചാണ് നിർമാണം. 45 മീറ്റർ വീതിയിലാണ് പുതിയ പാത വികസിപ്പിക്കുന്നത്. ആറുവരിപാതയ്ക്ക് ഇരുവശത്തും താഴ്ഭാഗത്ത് കൂടി ഒന്നര മീറ്റർ വീതിയിൽ സർവീസ് കോറിഡോറും, ഒന്നര മീറ്റർ വീതിയിൽ ഓടയും കടന്നുപോകും ഇവയോട് ചേർന്ന് ഏഴര മീറ്റർ വീതിയിൽ രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാവുന്ന വിധത്തിലാണ് ഇരുവശത്തുമുള്ള സർവീസ് റോഡുകൾ.

സർവീസ് റോഡുകളിൽ നിന്ന് ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതിന് കൃത്യമായ ഇടവേളകളിൽ റോഡ് താഴുന്നതൊഴിച്ചാൽ ഭൂരിഭാഗം ഇടവും ഉയർത്തിതന്നെയാണ് നിർമാണം. ആറുവരിപ്പാതയുടെ ഇരുവശത്തും മധ്യത്തിലും ഒരു മീറ്റർ വീതിയിൽ ക്രാഷ് ബാരിയറുകൾ നിർമിക്കും. ഓരോ വശവും 13.5 മീറ്റർ വീതിയിൽ മൂന്ന് വാഹനങ്ങൾ പോകത്തക്ക വിധത്തിലുള്ള (3 ലൈൻ) പാതകളാണ് നിർമിക്കുന്നത്. ഏകദേശം 25 % നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. 12 കിലോ മീറ്ററോളം ദൈർഘ്യത്തിൽ സർവീസ് റോഡുകൾ ഈ മാസം പൂർത്തിയാകുമെന്നും ദേശീയപാത നിർമാണ കമ്പനിയായ ആർഡിഎസിന്റെ വൈസ് പ്രസിഡന്റ് കേണൽ. എം.ആർ രവീന്ദ്രൻ നായർ പറഞ്ഞു.

ആദ്യം തയാറാക്കിയ രൂപരേഖയിൽ നിന്നും ചിലയിടങ്ങളിൽ മാറ്റംവരുത്തിയാണ് ഇപ്പോൾ നിർമാണം. കഴക്കൂട്ടം വെട്ടുറോഡ് സിഗ്നൽ ലൈറ്റിന് സമീപം 30 മീറ്റർ നീളത്തിൽ ഫ്ലൈഓവറും വെട്ടുറോഡ് ജംക്‌ഷനിൽ വെഹിക്കിൾ അണ്ടർപാസും ആണ്
ആദ്യരൂപരേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ അതിൽനിന്നും വ്യത്യസ്‌തമായി 180 മീറ്റർ ആറുവരിപ്പാത തൂണുകളിൽ നിർമിക്കും. കണിയാപുരത്ത് രൂപരേഖയിൽ മാറ്റം വരുത്തുന്നതിനായി പ്രൊപ്പോസൽ നൽകിയെങ്കിലും ദേശീയപാതവിഭാഗം അനുമതി നിഷേധിയ്ക്കുകയായിരുന്നു. പൊതുജനങ്ങളുടെ ശക്തമായ രാപ്പകൽ പ്രതിഷേധത്തിനൊടുവിൽ
ആലുംമൂട് ജംക്ഷൻ മുതൽ കണിയാപുരം കെഎസ്ആർടിസി ഡിപ്പോ വരെ ഫ്ലൈഓവർ നിർമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കഴക്കൂട്ടം വെട്ടുറോഡ് സിഗ്നൽ ലൈറ്റിന് സമീപം 30 മീറ്റർ നീളത്തിൽ ഫ്ലൈഓവറും വെട്ടുറോഡ് ജംക്‌ഷനിൽ വെഹിക്കിൾ അണ്ടർപാസും ആണ് ആദ്യരൂപരേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായി 180 മീറ്റർ ആറുവരിപ്പാത തൂണുകളിൽ നിർമിക്കും.

0 Comments

Leave a comment