/uploads/news/2533-IMG_20211201_215550.jpg
Local

കഴക്കൂട്ടം എ.ജെ ആശുപത്രിയിൽ എയ്ഡ്സ് ദിന ബോധവൽക്കരണവും എക്സിബിഷനും സംഘടിപ്പിച്ചു.


കഴക്കൂട്ടം: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കഴക്കൂട്ടം എ.ജെ ആശുപത്രിയും എ.ജെ സ്ക്കൂൾ ഓഫ് നഴ്സിങ്ങും സംയുക്തമായി ബോധവൽക്കരണ പരിപാടിയും എക്സിബിഷനും സംഘടിപ്പിച്ചു. എ.ജെ ആശുപത്രി അങ്കണത്തിൽ വെച്ച് നടന്ന പരിപാടി കഴക്കൂട്ടം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ ഉത്ഘാടനം ചെയ്തു. എ.ജെ ആശുപത്രി ജനറൽ മാനേജർ ഉസ്മാൻ കോയ ചടങ്ങിൽ അദ്ധ്യക്ഷനായി.എ.ജെ സ്ക്കൂൾ ഓഫ് നഴ്സിങ്ങിലെ കുട്ടികൾ ആശുപത്രിയ്ക്കു മുമ്പിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികൾക്ക് കൗതുകമായി. കൂടാതെ ബോധവൽക്കരണത്തിൻ്റെ ഭാഗമായി എയ്ഡ്സ് ബോധവൽക്കരണ നാടകം, പപ്പറ്റ് ഷോ, മൈം, ഡാൻസ് എന്നിവയും നടത്തി. ഒപ്പം കോവിഡ് പോരാളികൾക്കായി ആദരമർപ്പിക്കുകയും ചെയ്തു.എ.ജെ ആശുപത്രി നഴ്സിങ് സൂപ്രണ്ട് ഇന്ദിര ചടങ്ങിൽ വെച്ച് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ജെ സ്ക്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ സുമയ്യ.ആർ സ്വാഗതപ്രസംഗം നടത്തി. മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ: ഹരിപ്രസാദ് എയ്ഡ്സിനെക്കുറിച്ച് മുഖ്യ പ്രഭാഷണവും ആശംസാ പ്രസംഗവും നടത്തി.

കഴക്കൂട്ടം എ.ജെ ആശുപത്രിയിൽ എയ്ഡ്സ് ദിന ബോധവൽക്കരണവും എക്സിബിഷനും സംഘടിപ്പിച്ചു.

0 Comments

Leave a comment