കഴക്കൂട്ടം: കിണറ്റിൽ അകപ്പെട്ട രണ്ടു പേരെ കഴക്കൂട്ടം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേങ്കോട്ടു കോണം കുന്നത്ത് വീട്ടിൽ അജയകുമാർ (55) പേരുർക്കട ഇന്ദിരാജി നഗറിൽ ശിവൻ നായർ (50) എന്നിവരെയാണ് കിണറ്റിൽ നിന്നും രക്ഷപെടുത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ചേങ്കോട്ടുകോണം സ്വാമിയാർ മഠത്തിനു സമീപം സംഗീത് നഗറിൽ പുതിയതായി നിർമ്മാണത്തിലിരിയ്ക്കുന്ന വീട്ടിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് ഇരുവരും വീണത്. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ കെട്ടി രക്ഷാപ്രവർത്തനം നടത്തുകയും ഫയർഫോഴ്സിൽ അറിയിയ്ക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഇരുവരെയും കരയക്കെത്തിയ്ക്കുകയായിരുന്നു. കിണറിന് താഴ്ചയുണ്ടെങ്കിലും വെള്ളം കുറവായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിണറ്റിൽ അകപ്പെട്ടവരെ ഫയർഫോഴ്സ് രക്ഷപെടുത്തി





0 Comments