പെരുമാതുറ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ പ്രവാസികൾക്കും സ്വദേശികൾക്കും കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹനീയമാണെന്ന് മുസ്ലിം ലീഗ് അഴൂർ പഞ്ചായത്ത് കമ്മിറ്റി യോഗം വിലയിരുത്തി. ദുരിതത്തിലായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സർക്കാർ നടപ്പടി പുനപരിശോധിക്കണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു. മുസ്ലിം ലീഗ് എം.എൽ.എമാരുടെ ധർണ്ണയിൽ ഐക്യദാർഡ്യം രേഖപ്പെടുത്തി. മുസ്ലിം ലീഗ് അഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജ്മൽ ബായ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷാഫി പെരുമാതുറ, സലാം കൊട്ടാരം തുരുത്ത്, എസ്.എം അഷ്റഫ്, നവാസ് മാടൻവിള, അൽ അമാൻ മന്നാനി, നവാസ് മന്നാനി എന്നിവർ പങ്കെടുത്തു.
കെ.എം.സി.സി പ്രവർത്തനങ്ങൾ മഹനീയം- മുസ്‌ലിം ലീഗ്





0 Comments