https://kazhakuttom.net/images/news/news.jpg
Local

കൈയേറിയ ഭൂമി 20 വർഷത്തിനു ശേഷം തിരിച്ചു പിടിച്ച് കെ.എസ്.ആർ.ടി.സി


ആറ്റിങ്ങൽ: സ്വകാര്യ ആശുപത്രി കൈയേറിയ ഭൂമിയാണ് 20 വർഷത്തിനു ശേഷം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി തിരിച്ചു പിടിച്ചത്. 1997-ലാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള ഒന്നര സെന്റ് ഭൂമി തൊട്ടടുത്തു പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി കൈയ്യേറി മതിൽ കെട്ടി സ്വന്തം അധീനതയിലാക്കിയത്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഒന്നര സെന്റ് ഭൂമിക്ക് 50 ലക്ഷത്തോളമാണ് ഇതിന്റെ വില. കെ.എസ്.ആർ.ടി.സി നിയമ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് വസ്തു കെ.എസ്.ആർ.ടി.സിക്ക് വിട്ടു നൽകാൻ 2018 ൽ കോടതി ഉത്തരവാവുകയും ചെയ്തിരുന്നു.  തുടർന്ന് ഇന്ന് കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ നടപ്പിലാക്കുകയിരുന്നു.

കൈയേറിയ ഭൂമി 20 വർഷത്തിനു ശേഷം തിരിച്ചു പിടിച്ച് കെ.എസ്.ആർ.ടി.സി

0 Comments

Leave a comment