/uploads/news/842-IMG-20190809-WA0009.jpg
Obituary

ഓടിക്കൊണ്ടിരുന്ന കാറിന് പിന്നിൽ ബൈക്കിടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു


കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന കാറിന് പിന്നിൽ ബൈക്കിടിച്ച് റോഡിൽ തെറിച്ച് വീണ യുവാവ് തൽക്ഷണം മരിച്ചു. മംഗലപുരം ഇടവിളാകം മേലേവിള വീട്ടിൽ തുളസീധരന്റെയും പ്രജിയുടെയും മകൻ മഞ്ജിത്ത് (19) ആണ് മരിച്ചത്. ദേശീയ പാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ജോലിക്കായി കഴക്കൂട്ടത്തേക്ക് പോകവെ മുമ്പിൽ കൂടി പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ച ബൈക്ക് റോഡിന്റെ വലതുഭാഗത്തേക്ക് മറിയുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ മഞ്ജിത്ത് തൽക്ഷണം മരിച്ചു.

ഓടിക്കൊണ്ടിരുന്ന കാറിന് പിന്നിൽ ബൈക്കിടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു

0 Comments

Leave a comment