രാമനാട്ടുകര: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റിൽ.പുറ്റേക്കാട് പീസ്നെറ്റ് വീട്ടിൽ ഉണ്ണിയെയാണ് (56) പോക്സോ നിയമപ്രകാരം ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.കോഴിക്കോട് സൗത്ത് അസി. കമ്മീഷണറുടെ ഓഫിസിൽ എസ്.ഐ റാങ്കിലിരിക്കേ വിരമിച്ച ഉണ്ണി സർവ്വീസിലിരിക്കെ പോക്സോ കേസുകളുടെ ഫയലുകൾ കൈകാര്യം ചെയ്യുന്നതിലും കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും വിദഗ്ധനായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയുടെ വീട്ടിൽവെച്ചും വീടിന് സമീപത്തെ ഷെഡിൽ വെച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈൽഡ് ലൈനിൽ പെൺകുട്ടി മൊഴി നൽകി. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഫറോക്ക് പൊലീസ് പോക്സോ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്ട് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട.എസ്.ഐ പോക്സോ നിയമപ്രകാരം അറസ്റ്റില്‍.





0 Comments