/uploads/news/1921-InShot_20201013_124123260.jpg
Local

കോവിഡ് രോഗമുക്തി നേടി: പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി


<p>&nbsp;പോത്തൻകോട്: കോവിഡ് രോഗബാധയെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഏറെ തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടാൻ കഴിയുമെന്നും ഡോക്ടർമാർ അറിയിച്ചു.&nbsp;</p> <div>&nbsp;</div> <div>ഇക്കഴിഞ്ഞ ഒക്ടോബർ 4-നാണ് സ്വാമിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടക്കത്തിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമായിരുന്നെങ്കിലും പിന്നീട് ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാർത്ത അറിഞ്ഞതോടെ ലോകത്തൊട്ടാകെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും രോഗമുക്തിക്കായി ആശംസകളും പ്രാർത്ഥനകളും നേർന്നത്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് സ്വാമി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചു.</div> <div>&nbsp;</div>

കോവിഡ് രോഗമുക്തി നേടി: പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

0 Comments

Leave a comment