തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും. നിരവധി പേർക്ക് പരിക്കേറ്റു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. എം.എൽ.എമാരായ ഷാഫി പറമ്പിൽ, റോജി.എം.ജോൺ, മുൻ എം.എൽ.എ പി.സി.വിശ്വനാഥ് എന്നിവർ പങ്കെടുത്തിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയത്തിനു മുന്നിലെത്തി ഉദ്ഘാടനം നിർവ്വഹിച്ച് എം.എൽ.എമാരടക്കമുള്ള യു.ഡി.എഫിന്റെ മുതിർന്ന നേതാക്കൾ പോയ ശേഷമാണ് സംഘർഷമുണ്ടായത്. സംഘർഷത്തിലും പോലീസ് ലാത്തിച്ചാർജിലും പോലീസിനു നേരെയുണ്ടായ കല്ലേറിലും സംസ്ഥാന നേതാക്കളടക്കമുള്ള പത്തോളം കെ.എസ്.യു പ്രവർത്തകർക്കും പോലീസുകാർക്കും പരുക്കേറ്റു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ജസീർ പള്ളിവേൽ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലാൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അബ്ദുള്ള, തൃശൂർ ജില്ലാ ഭാരവാഹി രതീഷ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും. നിരവധി പേർക്ക് പരിക്കേറ്റു





0 Comments