/uploads/news/1019-IMG-20190930-WA0073.jpg
Local

ചിന്താവിഷ്ടയായ സീത എന്നത്തെയും ക്ലാസിക്


മംഗലപുരം: സീതയുടെ യുക്തി ചിന്തയുടെ പ്രതിഫലനമാണ് ചിന്താവിഷ്ടയായ സീതയെന്ന് പ്രൊഫ.എം.കെ.സാനു അഭിപ്രായപ്പെട്ടു. കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യെ മുൻനിർത്തി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ശില്പശാല ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചിന്താവിഷ്ടയായ സീതയുടെ പ്രസിദ്ധീകരണത്തിന്റെ നൂറു വർഷവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്ത് 500 പ്രഭാഷണ സദസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് തോന്നയ്ക്കൽ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ ശിൽപശാല നടന്നത്. കാലത്തെ അതിജീവിക്കുന്ന കൃതിയാണ് ചിന്താവിഷ്ടയായ സീത. കാലത്തിന്റെ അഭിരുചികൾ നൂറു വർഷത്തിനിടയിൽ എത്രയോ മാറിക്കഴിഞ്ഞു. പക്ഷേ, നിത്യമായ വശ്യതയോടെ ഈ കാവ്യം കാലത്തിനൊപ്പം സഞ്ചരിക്കുന്നു. പുതിയ വ്യാഖ്യാനങ്ങൾ വരുന്നു, പുതിയ അർഥ തലങ്ങൾ വരുന്നു. ഒരു ക്ലാസിക് കൃതിയായി ചിന്താവിഷ്ടയായ സീത മാറുന്നത് അങ്ങനെയാണ് -എം.കെ. സാനു പറഞ്ഞു. ശില്പശാലയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുമാരനാശൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ സെക്രട്ടറി അയിലം ഉണ്ണികൃഷ്ണൻ; മുഖ്യാതിഥിയായിരിരുന്നു. പ്രൊഫ.എം.കെ.സാനു രചിച്ച 'ചിന്താവിഷ്ടയായ സീത- സ്വാതന്ത്ര്യത്തിന് ഒരു നിർവചനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ഡോ.കെ.വി.കുഞ്ഞികൃഷ്ണനിൽ നിന്നും എസ്.രമേശൻ കോപ്പി ഏറ്റുവാങ്ങി. കെ.ഇ.എൻ.കുഞ്ഞഹമ്മദ്, കെ.വി. സജയ് എന്നിവർ വിഷയാവതരണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ, വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള, എക്സി. കമ്മിറ്റി അംഗം എസ്.രമേശൻ, എന്നിവർ സംസാരിച്ചു. ശില്പശാലയിൽ വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.

ചിന്താവിഷ്ടയായ സീത എന്നത്തെയും ക്ലാസിക്

0 Comments

Leave a comment