/uploads/news/1018-IMG_20190930_184913.jpg
Local

മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം


തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ ഡിജിപിയുമായ ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗമാണ് ജേക്കബ് തോമസിന് വീണ്ടും നിമയമനം നൽകാൻ തീരുമാനമെടുത്തത്. സ്റ്റീൽ ആന്റ് മെറ്റർ ഇൻഡസ്ട്രീസ് കോർപറേഷൻ എം.ഡി ആയാണ് നിയമനം നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ പുറത്താക്കിയ ജേക്കബ് തോമസിനെ സിവിൽ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. നിരന്തരമായി സർക്കാറിനെ വിമർശിച്ചു സർക്കാറിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതി, വിജിലൻസ് കേസുകൾ എന്നീ കാരണങ്ങൾ പറഞ്ഞാണ് സംസ്ഥാന സർക്കാർ ജേക്കബ് തോമസിനെ പുറത്താക്കിയിരുന്നത്.

മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം

0 Comments

Leave a comment