കഴക്കൂട്ടം: തുമ്പ ജനമൈത്രി പോലീസിന്റെയും തൊഴിൽ വകുപ്പിൻെറയും നേതൃത്വത്തിൽ കുളത്തൂർ ആശാൻ സ്മാരക മന്ദിരത്തിൽ വെച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ലേബർ കാർഡ് വിതരണവും നടത്തി. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മീഷണർ ആർ.അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം നടത്തിയ ക്യാമ്പിൽ ഇരുനൂറോളം അന്യസംസ്ഥാന തൊഴിലാളികൾ പങ്കെടുത്തു. 185 പേർക്ക് ലേബർ കാർഡുകൾ വിതരണം ചെയ്തു. തുമ്പ ഇൻസ്പെക്ടർ എസ്.ചന്ദ്രകുമാർ, സബ് ഇൻസ്പെക്ടർ വി.എം.ശ്രീകുമാർ, കൗൺസിലർ മേടയിൽ വിക്രമൻ, കഴക്കൂട്ടം ലേബർ ഓഫീസർ കൃഷ്ണകുമാർ, ഡോ.വേണുഗോപാൽ (പേരൂർക്കട ഗവ. ആശുപത്രി), ഡോ.പോൾ (ജനറൽ ആശുപത്രി), ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ഷാജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
തുമ്പയിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ലേബർ കാർഡ് വിതരണവും നടത്തി





0 Comments