/uploads/news/2383-IMG-20211022-WA0033.jpg
Local

നഗരസഭയിലെ നികുതി വെട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജി വയ്ക്കണമെന്ന് കേരളാ കോൺഗ്രസ്


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജി വയ്ക്കണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ ആവശ്യപ്പെട്ടു. നികുതി വെട്ടിപ്പിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളാ കോൺഗ്രസും സി.എം.പിയും ചേർന്ന് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പുകാർക്ക് കൂട്ട് നിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ആകെ മൂന്നു പേരെ മാത്രമാണ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മേയർ ഉൾപ്പടെയുള്ളവരുടെ പങ്ക് പുറത്തു കൊണ്ട് വരണം. തട്ടിപ്പുകാരുടെ സംഘടനാ ശക്തിക്കു മുന്നിൽ സർക്കാരിന് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ നികുതി കുടിശ്ശിക ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്നും അപ്പോൾ മാത്രമേ തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തു വരികയുള്ളൂവെന്നും ധർണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. ഇടതു പക്ഷ സർക്കാരിന്റെ കാലത്ത് തട്ടിപ്പുകൾ സാധാരണമായെന്നും ജനങ്ങളുടെ പണം മോഷ്ടിച്ചവരെ സർവീസിൽ നിന്ന് പിരിച്ചു വിടുന്ന നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ ഇതിനൊരു അവസാനമുണ്ടാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കോൺഗസ് ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. പി.കെ.വേണുഗോപാൽ, നെയ്യാറ്റിൻകര സനൽ, ബീമാപ്പള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ, എം.പി.സാജു, മനോജ്, കരുമം സുന്ദരേശൻ, ജയകുമാർ, എം.ആബേൽ, ടൈറ്റസ്, ശിവരാജൻ, വലിയവിള റഹിം, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ചന്തവിള സുജിത്ത്, ഇർഷാദ്, രതീഷ് ഉപയോഗ്, മനോഹരൻ, അലക്സ് ഗ്രിറ്റി, കൃഷ്ണൻ കുട്ടി തുടങ്ങിയർ പങ്കെടുത്തു.

നഗരസഭയിലെ നികുതി വെട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജി വയ്ക്കണമെന്ന് കേരളാ കോൺഗ്രസ്

0 Comments

Leave a comment