കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിൽപ്പെട്ട പടിഞ്ഞാറ്റുമുക്ക് വാർഡിനെ സമ്പൂർണ്ണ തപാൽ ബീമാ ഗ്രാമമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം പോസ്റ്റൽ നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് എൽ മോഹനൻ ആചാരിയാണ് പ്രഖ്യാപനം നടത്തിയത്. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെലിക്സ്.പി ചടങ്ങ് ഉത്ഘാടനം ചെയ്തു. ഓരോ ഗ്രാമവാസിയും മികച്ച സാമ്പത്തിക ഭദ്രതയും ജീവിത സുരക്ഷയും ഉറപ്പുവരുത്തുന്ന ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ് സമ്പൂർണ്ണ ബീമാ ഗ്രാമ പദ്ധതി. കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റുമുക്ക് വാർഡിനെ തപാൽ വകുപ്പിന്റെ 2018-19 ലെ സമ്പൂർണ്ണ ബീമ ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരുന്നു. നിർദ്ദിഷ്ട കാലയളവിനുള്ളിൽ പദ്ധതി വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. തിരുവനന്തപുരം നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ബി.പത്മകുമാർ പോളിസി വിതരണം നടത്തി, ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജലീൽ, എൽ മോഹനൻ ആചാരി, ജി.ഗോപ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാ മോൾ വി.എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി.ആർ, റാഫേൽ ആൽബി, മിനി.ജെ, അബ്ദുൽ വാഹിദ് എം, വാർഡ് മെമ്പർ സുകു കുമാർ തുടങ്ങിയർ പങ്കെടുത്തു.
പടിഞ്ഞാറ്റുമുക്ക് വാർഡ് സമ്പൂർണ്ണ തപാൽ ബീമാ ഗ്രാമമായി.





0 Comments