/uploads/news/1860-IMG-20200614-WA0015.jpg
Local

പന്തലക്കോട് യുവതിയും കുടുംബവും അക്രമിക്കപ്പെട്ട സംഭവത്തിൽ മഹിളാ മോർച്ചയുടെ പോലീസ് സ്റ്റേഷൻ മാർച്ച്


പോത്തൻകോട്: പന്തലക്കോട്ട് വീട്ടിൽ കയറി യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ പോലീസ് വൈകുന്നെന്ന് ആരോപിച്ചു കൊണ്ട് മഹിളാ മോർച്ച പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മഹിളാ മോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ: വി.റ്റി രമ ഉദ്ഘാടനം ചെയ്തു. പോലീസുകാർ കാക്കിക്കുള്ളിലെ രാഷ്ട്രീയം മാറ്റി വെച്ച് പ്രതികളെ പിടികൂടാൻ തയ്യാറാകണമെന്ന് വി.റ്റി രമ പറഞ്ഞു. പോലീസ് പ്രതികളെ പിടികൂടാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധം വ്യാപകമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡൻ്റ് ഗിരിജ കുമാരി അധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സ്വപ്ന സുദർശനൻ, ജില്ലാ സെക്രട്ടറി ശ്രീകല, രജിത, ശാലിനി, സുമയ, ബിജെപി നേതാക്കളയായ വെമ്പായം സുരേഷ്, വട്ടപ്പാറ അനിൽ, കണക്കോട് സജി, വേറ്റിനാട് ജയൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.

പന്തലക്കോട് യുവതിയും കുടുംബവും അക്രമിക്കപ്പെട്ട സംഭവത്തിൽ മഹിളാ മോർച്ചയുടെ പോലീസ് സ്റ്റേഷൻ മാർച്ച്

0 Comments

Leave a comment