<p> പോത്തൻകോട്: സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുകയാണെന്നും പന്തലക്കോട് യുവതിയും കുടുംബവും അക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന ട്രഷറർ അഡ്വ. ജെ.ആർ പത്മകുമാർ പറഞ്ഞു. പന്തലക്കോട് അക്രമണത്തിന് ഇരയായ യുവതിയുടെയും കുടുംബത്തിൻ്റെയും വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതിയും കുടുംബവും അക്രമിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായില്ലെന്നും പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മേഖല വൈസ് പ്രസിഡൻ്റ് കല്ലയം വിജയകുമാർ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സ്വപ്നാ സുദർശൻ, വെമ്പായം പഞ്ചായത്ത് സമിതി പ്രസിഡൻ്റ് വെമ്പായം സുരേഷ് തുടങ്ങിയവരും പത്മകുമാറിനോടൊപ്പം യുവതിയുടെ വീട് സന്ദർശിച്ചു.
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് സർക്കാർ പ്രോത്സാഹനം





0 Comments